തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷ ഇന്നാരംഭിക്കും. 28ന് അവസാനിക്കും. ഉച്ചയ്‌ക്ക് 1.30 മുതലാണ് പരീക്ഷ. 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമുൾപ്പെടെ 4,35,116 പേരാണ് പരീക്ഷ എഴുതുന്നത്. 2923 പരീക്ഷാ കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുള്ളത്. ലക്ഷദ്വീപിലെയും ഗൾഫ് മേഖലയിലെയും ഒമ്പത് വീതം കേന്ദ്രങ്ങളും ഇതിൽപ്പെടും.