drugs

തിരുവനന്തപുരം: ഉപയോഗ ശേഷം അധികം വരുന്നതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള 'പ്രൗഡ് ' പദ്ധതി ഇന്ന് നിലവിൽ വരും. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റും ഔഷധവ്യാപാരികളുടെ സംഘടനയുമായ എ.കെ.സി.ഡി എയും സംയുക്തമായി നടത്തുന്ന പ്രോഗ്രാം ഓൺ റിമൂവൽ ഒഫ് അൺയൂസ്‌ഡ്‌ ഡ്രഗ്സ് (പ്രൗഡ്) പദ്ധതി തിരുവനന്തപുരം കോർപറേഷൻ പരിധിയിലാണ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2ന് മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിൽ നടക്കും.

മരുന്നുകളുടെ ഉത്പാദനവും വ്യാപനവും നിയന്ത്രിക്കുന്നതിന് ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഉപയോഗം കഴിഞ്ഞ മരുന്നുകൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും യാതൊരു നിയമവും രാജ്യത്ത് നിലവിലില്ല. ഗുളികകൾ, കാപ്‌സൂളുകൾ, ഓയിൻമെന്റുകൾ കുപ്പിയിലാക്കിയ മരുന്നുകൾ, ഒഴിഞ്ഞ ഗുളികകളുടെ സ്ട്രിപ്പുകൾ എന്നിവ പരിസ്ഥിതിക്ക് ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഇവ പുരയിടങ്ങളിലോ, റോഡിലോ, ജലാശയങ്ങളിലോ വലിച്ചെറിയുന്നത് മൂലം പരിസ്ഥിതി മലിനപ്പെടുമെന്നതാണ് സ്ഥിതി. മനുഷ്യരിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ഉണ്ടാകുന്നത് കാരണം ഇത്തരം ആന്റിബയോട്ടിക് ഔഷധങ്ങൾ കഴിച്ചാലും രോഗം മാറാത്ത അവസ്ഥയുണ്ടാകുന്നുണ്ട് . ഇതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

മരുന്ന് ഏറ്റവും കൂടുതൽ ബാക്കി വരുന്ന മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കും

 ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന ഉപയോഗയോഗ്യമായ മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കും.
ശേഖരിക്കപ്പെടുന്ന മരുന്നുകൾ 1200 ഡിഗ്രി ചൂടിൽ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്.

നിലവിൽ മാംഗ്ളൂരിൽ മാത്രമേ ഇത്തരമൊരു പ്ലാന്റ് നിലവിലുള്ളൂ.

പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതിയിലൂടെ ശേഖരിക്കുന്ന മരുന്നുകൾ ഇവിടെ എത്തിക്കും

''