ss

നെയ്യാറ്റിൻകര: വത്തിക്കാൻ സ്ഥാനപതിയും ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയുമായ ആർച്ച് ബിഷപ് ജ്യാൻബാറ്റിസ്റ്റ ദ്വിക്വാത്രോക്ക് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ഊഷ്മള സ്വീകരണം നൽകി. ശനിയാഴ്ച കേരള ലത്തീൻ സഭയിലെ ബിഷപ്മാരുടെ കൂട്ടായ്മയിൽ പങ്കെടുക്കാൻ ആർച്ച് ബിഷപ് തിരുവനന്തപുരത്ത് എത്തിയത്. നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ബിഷപ് വിൻസെന്റ് സാമുവലും ഫാ.ജി. ക്രിസ്തുദാസും ചേർന്ന് സ്വീകരിച്ചു. നെയ്യാറ്റിൻകര റീജിയൻ കോ ഓഡിനേറ്റർ സെൽവരാജൻ, അൽമായ കമ്മിഷൻ ഡയറക്ടർ ഫാ.എസ് .എം അനിൽകുമാർ, ഫാ. ജോസഫ് അനിൽ, ഫാ. റോബർട്ട് വിൻസെന്റ് ഫാ. സാബു വർഗ്ഗീസ് ഫാ. ജോയി മത്യാസ്, കെ.എൽ.സി.എ പ്രസിഡന്റ് ഡി. രാജു, കെ.എൽ.സി.ഡബ്ല്യൂ.എ സംസ്ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആറ്റിൽസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി നേശൻ ആറ്റുപുറം, വിൻസെന്റ്. ഡി. പോൾ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് രാജമണി തുടങ്ങിയവർ പങ്കടുത്തു. നെയ്യാറ്റിൻകര കത്തീഡ്രൽ ദേവാലയവും പേയാട് സെന്റ് സേവ്യേഴ്‌സ് സെമിനാരിയും ആർച്ച് ബിഷപ് സന്ദർശിച്ചു.