തിരുവനന്തപുരം കടുത്ത വേനലിൽ ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ ക്ഷീണമകറ്റാൻ എല്ലാ പരീക്ഷാഹാളിലും യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും.ഹാളിൽ ആവശ്യത്തിന് ഫാനുകൾ സജ്ജീകരിക്കാൻ എല്ലാ സ്കൂൾ അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന അഡിഷണൽ ഡയറക്ടർ ജെസി ജോസഫ് പറഞ്ഞു.
പരീക്ഷ എഴുതുന്നവർ
സർക്കാർ സ്കൂളുകൾ - 142033
എയ്ഡഡ് സ്കൂളുകൾ - 262125
അൺ എയ്ഡഡ് സ്കൂളുകൾ - 30984
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത്- മലപ്പുറം വിദ്യാഭ്യാസ ജില്ല - 27436
ഏറ്റവും കുറച്ച് പേർ പരീക്ഷയെഴുതുന്നത് -കുട്ടനാട് വിദ്യാഭ്യാസ ജില്ല - 2114.
ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത്- പി.കെ.എം.എം.എച്ച്.എസ് എടരിക്കോട്. തിരൂരങ്ങാടി -2411.
ഏറ്റവും കുറച്ച് പേർ പരീക്ഷയെഴുതുന്നത്- ഗവ.ഗേൾസ് എച്ച്.എസ്.പെരിങ്ങര തിരുവല്ല - 2 .
ടി.എച്ച്.എസ്.എൽ.സി പരീക്ഷ
ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 3212 പേർ പരീക്ഷയെഴുതും. (ആൺകുട്ടികൾ 2957, പെൺകുട്ടികൾ 255)
എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രം, ആർട്ട് ഹയർ സെക്കൻഡറി സ്കൂൾ, കലാമണ്ഡലം, കുട്ടികളുടെ എണ്ണം -82.
ഹിയറിംഗ് ഇംപയേർഡ്- എസ്.എസ്.എൽ.സിക്ക് 29 പരീക്ഷാകേന്ദ്രങ്ങളിലായി 284 പേർ. ടി.എച്ച്.എസ്.എൽ.സിക്ക് ഒരു പരീക്ഷാകേന്ദ്രം- 14 പേർ.
മൂല്യനിർണ്ണയം ഏപ്രിൽ 5 മുതൽ
സംസ്ഥാനത്താകെ 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ
മൂല്യനിർണയം ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് ഘട്ടങ്ങളിലായി.
ആദ്യഘട്ടം -ഏപ്രിൽ 5 മുതൽ 13 വരെ.
രണ്ടാം ഘട്ടം -ഏപ്രിൽ 25 മുതൽ മേയ് 2 വരെ.
മൂല്യനിർണയ ക്യാമ്പുകളിലേക്കുള്ള ചീഫ് എക്സാമിനർമാരുടെയും അസി.എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ 29 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും.
കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ ഏപ്രിൽ 2, 3 തീയതികളിൽ സംസ്ഥാനത്തെ 12 സ്കൂളുകളിലായി നടക്കും.