magasin-prakashanam-

കല്ലമ്പലം: ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'റൈറ്റ് ക്ലിക്ക് ' പ്രശസ്ത കവിയും ഗായകനും അദ്ധ്യാപകനുമായ കല്ലറ അജയൻ പ്രകാശനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാഗസിനിൽ കുട്ടികളുടെ വിവിധ ഭാഷകളിലുള്ള സർഗ രചനകൾ, റിപ്പോർട്ടുകൾ, ചിത്രങ്ങൾ, സന്ദേശങ്ങൾ, ചരിത്രം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ കെ.കെ. സജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് കെ. ഷാജികുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആർ.പി. ദിലീപ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ എം.ആർ. മധു, കൈറ്റ് മാസ്റ്റർ ജി.വി ജോസ്, ഡെപ്യൂട്ടി എച്ച്.എസ് സുമ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു.