കല്ലമ്പലം: നാടിന്റെ പ്രിയ മെമ്പറുടെ ആകസ്മിക വിയോഗത്തിൽ ആയിരങ്ങൾ അനുശോചനം രേഖപ്പെടുത്തി. നാവായിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ഷെരീഫിന്റെ വിയോഗത്തിലാണ് അനുശോചന യോഗം ചേർന്നത്. ആർ.എസ്.പിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ ഷെരീഫ് കഴിഞ്ഞ മൂന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് ഇടമൺനില വാർഡിനെ പ്രതിനിധീകരിച്ചു വരികയായിരുന്നു. ഇടമൺനില എസ്.എൻ.വി എൽ.പി.എസിലെ അദ്ധ്യാപകനായ ഷെരീഫ് സാർ ദീർഘകാലമായി പുന്നോട് മുസ്ലിം ജമാ അത്ത് സെക്രട്ടറിയുമായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അനുശോചനയോഗത്തിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി അദ്ധ്യഷത വഹിച്ചു. വി. ജോയി എം.എൽ.എ, വർക്കല കഹാർ എന്നിവർ സംസാരിച്ചു.