ബാലരാമപുരം: മുപ്പത് വർഷമായി നരുവാമൂട് പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി സബ് എൻജിനീയർ ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ യു.ഡി.എഫ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ മുൻ എം.എൽ.എ എ.ടി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഇവിടെ നിന്ന് മാറ്റിയാൽ പള്ളിച്ചൽ, നരുവാമൂട്, ബാലരാമപുരം, കല്ലിയൂർ, നേമം, മലയിൻകീഴ്, മാറനല്ലൂർ ഭാഗങ്ങളിലെ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. കെ.എസ്.ഇ.ബി സബ് ഓഫീസ് നിലനിറുത്തുകയും സബ് എൻജിനീയർ ഓഫീസിനെ അസിസ്റ്റന്റ് എൻജിനീയർ ഓഫീസായി ഉയർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നരുവാമൂട് ജോയി, വണ്ടന്നൂർ സന്തോഷ്, പെരിങ്ങമല വിജയൻ, നരുവാമൂട് രാമചന്ദ്രൻ, ഭഗവതിനട ശിവകുമാർ, നരുവാമൂട് ധർമ്മൻ, ടി.എൻ.രാജൻ, എം.പാപ്പച്ചൻ, പൂങ്കോട് സുനിൽ, കുളങ്ങരക്കോണം വിജയൻ, രാജു മാത്യൂ, ആർ.എം.നായർ, എൻ.മുരുകൻ പണിക്കർ, വെമ്പന്നൂർ അജി, ഇടയ്ക്കോട് സത്യരാജ്, വി.ബാലകൃഷ്ണൻ, കെ.പി.ഭാസ്ക്കരൻ നായർ, രാജി മോൾ,പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.