ശിവഗിരി : ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടൺ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലേക്ക് ഒക്ടോബർ 11ന് സാധനാപഠനയാത്ര സംഘടിപ്പിക്കും. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരം, പാർലമെന്റ് ഹൗസ്, ബിഗ്ബെൽ, സ്വാമി നാരായൺ ടെംപിൾ, ടവർ ഒഫ് ലണ്ടൻ, കോഹിനൂർ ഡയമണ്ട്, വാക്‌സ് മ്യൂസിയം, സിറ്റി ഒഫ് ഗ്ലാസ്ഗോ, ഗ്ലാസ്ഗോ കത്തിഡ്രൻ, ത്രോസാച്ച് നാഷണൽപാർക്ക്, ബോട്ട് യാത്ര, ആവിഎൻജിൻ ട്രെയിൻ യാത്ര, ഷേക്‌സ്‌പിയറുടെ വാസസ്ഥലം തുടങ്ങിയ നിരവധി ചരിത്രപ്രാധാന്യ സ്ഥലങ്ങൾ സന്ദർശിക്കും. തുടർന്ന് ഗുരുധർമ്മപ്രചരണസഭ സേവനം യു.കെയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുദർശന സമീക്ഷാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 20ന് മടങ്ങിയെത്തുമെന്ന് ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പരുമായോ ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസമിതി ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ : ആർ. സരാജ് - 9446170389.