fireforce

കാട്ടാക്കട: കേര ളാ ഫയർ ആൻഡ് റസ്ക്യൂ വകുപ്പിന്റെ കമ്മ്യൂണിറ്റി വോളന്റിയർ ടീം എന്ന സുരക്ഷാ ബോധവത്കരണ പരിപാടി കള്ളിക്കാട് നെയ്യാർഡാം ഫയർസ്റ്റേഷൻ പരിധിയിൽ വൻ വിജയത്തിലേയ്ക്ക്. നെയ്യാർഡാം ഫയർ സ്റ്റേഷൻ പരിധിയിലെ മിക്ക പഞ്ചായത്തുകളിലും കുടുംബശ്രീ യൂണിറ്റുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സ്കൂളുകൾ, റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് നിരവധി സുരക്ഷാ ബോധവത്കരണ ക്ലാസുകളാണ് ഇതിനോടകം നടത്തിക്കഴിഞ്ഞത്.

ഇതോടെ ഈവർഷം ഇതുവരെ തീപിടുത്തം, അപകടങ്ങൾ എന്നിവയുടെ തോത് കുറയ്ക്കാൻ ഫയർഫോഴ്സ് സേനയ്ക്ക് കഴിഞ്ഞിട്ടുള്ളത് മറ്റ് ഫയർ സ്റ്റേഷനുകൾക്കും മാതൃകയാക്കാവുന്നതാണ്. കഴിഞ്ഞ മാർച്ച് 15ന് കള്ളിക്കാട് ഫയർ സ്റ്റേഷൻ പരിധിയിൽ 50ൽപ്പരം തീപിടുത്തം റിപ്പോർട്ട് ചെയ്തപ്പോൾ ഈവർഷം ഇന്നലെ വരെ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്തതാകട്ടെ 10ൽത്താഴെ മാത്രം.

നെയ്യാർഡാം ഫയർസ്റ്റേഷനിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ കൂട്ടായ്മയുടെ വിജയം കൂടിയാണിത്. അടിക്കടി ഗ്രാമീണ വനമേഖകളിൽ നടത്തിയ ബോധവത്കരണ ക്ലാസുകളെ ഫലമായി തീപിടുത്തവും റോഡപകടങ്ങളും കുറയ്ക്കാമെന്നും, പ്രകൃതിക്ഷോഭങ്ങളായ ഇടിമിന്നൽ, മണ്ണിടിച്ചിൽ, മറ്റ് ദുരന്തങ്ങൾ എന്നിവയെല്ലാം മുൻകൂട്ടിക്കണ്ട് ദുരന്തങ്ങൾ കുറയ്ക്കാമെന്ന് ഇവിടത്തെ ജിവനക്കാർ തെളിയിക്കുകയാണ്. അപകടഘട്ടങ്ങളിൽ സമൂഹത്തി ന്റെ ക്രീയാത്മക ഇടപെടൽ ഉണ്ടെങ്കിൽ ദുരന്തങ്ങൾ ലഘൂകരിക്കാൻ കഴിയും എന്ന കാഴ്ചപ്പാട് ജനഹൃദയങ്ങളിൽ എത്താൻ നെയ്യാർഡാം ഫയർസ്റ്റേഷനിലെ ലീഡിംഗ് ഫയർമാൻ കെ.എസ്. പ്രതാപ് കുമാറാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ മറ്റ് ജീവനക്കാരുടെ സഹകരണവും കൂടിയായപ്പോൾ ഇവിടെ നടപ്പിലാക്കുന്ന സുരക്ഷാ ബോധവത്കരണ

സ്റ്റേഷൻ പരിധിയിൽ പരീക്ഷണാടിസ്ഥാനിൽ ആദ്യമായി കുറ്റിച്ചൽ പഞ്ചായത്തിൽ 'സീറോ ഫയർ സീറോ ആക്സിഡന്റ് "എന്ന പരിപാടി നടപ്പിലാക്കി. പഞ്ചായത്ത് അധികൃതരും ഫയർഫോഴ്സും ചേർന്ന് ഒരു വാർഡിൽത്തന്നെ ഏഴ് ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതിനോടകം കള്ളിക്കാട്, ഒറ്റശേഖരമംഗലം, ആര്യൻങ്കോട്, വെള്ളറട പഞ്ചായത്തുകളിലായി നൂറിലധികം ക്ലാസുകളും നടത്തി.

ഇത്തരത് തിലുള്ള സാമൂഹിക ഇടപെടൽ നടത്തിയതിന് റെ ഫലമായി ഇപ്പോഴത്തെ വേനൽ കനത്തിട്ടും നെയ്യാർഡാം ഫയർ സ്റ്റേഷനിൽ തീപിടുത്തം റിപ്പോർ ട്ട് ചെയ്യുന്നത് കുറവായിട്ടുണ് ട്. പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങളും, തീയിടുന്നതു കാരണം അ ന്തരീക്ഷ താപനിലയിൽ വരുന്ന വ്യതിയാനങ്ങളും , അന്തരീക്ഷ മലിനീ കരണം, ഇതുകാരണം ഉണ്ടാകുന്ന മാറാരോഗങ്ങൾ എല്ലാം തടയാൻ കഴിയുമെന്ന് ജനങ്ങളെ ബോധവാൻ മ്മാരാക് കാനും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു.