തിരുവനന്തപുരം: നേതൃദാരിദ്ര്യം അനുഭവിക്കുന്ന പാർട്ടിയായി സി.പി.എം മാറിയതിനാലാണ് കൊലക്കേസുകളിൽ പ്രതിയായ വ്യക്തിയെ വടകരയിലും നവസമ്പന്നൻ ഉൾപ്പെടെ അരഡസനോളം എം.എൽ.എമാരെ വിവിധ മണ്ഡലങ്ങളിലും എൽ.ഡി.എഫ് മത്സരിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. എം.എൽ.എമാരെ നിറുത്തിയപ്പോൾ ധാർമ്മികതയെപ്പറ്റി വിമർശിച്ച കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആദർശം ഇപ്പോൾ എവിടെ പോയി? സഹസ്ര കോടീശ്വരൻമാരുമായിട്ടാണ് സി.പി.എമ്മിന്റെ കൂട്ടുകെട്ട്. സി.പി.എം അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന നിലപാടിൽ മാറ്റമില്ല. എന്നാൽ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയരാജനോട് മത്സരിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. ഉമ്മൻചണ്ടി മത്സരിക്കണമെന്നാണ് ആഗ്രഹം.