ബാലരാമപുരം: ചാവടിനട മാർത്താണ്ഡ കുളത്തിൽ മേസ്തിരിപ്പണിക്കാരൻ മരിച്ച നിലയിൽ . വെങ്ങാനൂർ ചാവടിനട കട്ടച്ചൽ മേലെവീട്ടിൽ അമ്പിളി (51) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെ കുളത്തിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനം. സുഹൃത്തുക്കളിൽ നിന്ന് പൊലീസ് തെളിവെടുപ്പുനടത്തിവരുകയാണ്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരക്കെടുത്തത്. കുളത്തിന് നടുവിലെ കുഴിയിൽ മൃതദേഹം താഴ്ന്നനിലയിലായിരുന്നു. മെഡിക്കൽ കോളേജിലെ ജീവനക്കാരി ശ്രീകലയാണ് ഭാര്യ. മക്കൾ: അനന്ദു, അഖില .