വെല്ലിംഗ്ടൺ : ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിംഗ്സ് വിജയം നേടി ന്യൂസിലൻഡ് മൂന്ന് മത്സരപരമ്പരയിൽ 2-0 ത്തിന് മുന്നിലെത്തി. വെല്ലിംഗ്ടണിലെ രണ്ടാംടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 211ന് ആൾ ഒൗട്ടായ ബംഗ്ളാദേശിനെതിരെ കിവീസ് 432/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ളാദേശ് 209ൽ ആൾ ഒൗട്ടായോടെ ആതിഥേയർ ഇന്നിംഗ്സിനും 12 റൺസിനും ജയിക്കുകയായിരുന്നു. കിവീസിന് വേണ്ടി റോസ് ടെയ്‌ലർ (200) ഇരട്ട സെഞ്ച്വറി നേടിയിരുന്നു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ വാഗ്‌നറും നാല് വിക്കറ്റ് വീഴ്ത്തിയ സൗത്തിയും ചേർന്നാണ് രണ്ടാം ഇന്നിംഗ്സിൽ ബംഗ്ളാദേശിനെ തകർത്തത്.