തിരുവനന്തപുരം: ദുബായ് റാസൽ ഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കഴക്കൂട്ടം മുക്കോലക്കൽ കിഴക്കതിൽ വീട്ടിൽ കെ.വി.രഞ്ജിത്താണ് (32) വെള്ളിയാഴ്ച്ചയുണ്ടായ കാർ അപകടത്തിൽ മരണമടഞ്ഞത്. രഞ്ജിത്തിനോടൊപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അച്ഛൻ പരേതനായ കുട്ടപ്പൻ. അമ്മ വിശ്വലക്ഷ്മി. സഹോദരി ആര്യ വി.കെ. സംസ്കാരം ബുധനാഴ്ച്ച രാവിലെ 9ന് കുളത്തൂർ കോലത്തുകര പൊതുശ്മശാനത്തിൽ.