1

പൂവാർ: പുതിയതുറ (കൊച്ചെടത്വാ) വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 26ന് കൊടിയേറി മെയ് 5 ന് സമാപിക്കും. തീർത്ഥാടനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ചർച്ച് ഭാരവാഹികളുടെയും യോഗം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊലീസ്, ട്രാൻസ്പോർട്ട്, ഇലക്ട്രിസിറ്റി ബോർഡ്, ഹെൽത്ത്, റവന്യൂ, പി.ഡബ്ല്യൂ.ഡി, വാട്ടർ അതോറിട്ടി, ഫയർ ആന്റ് റസ്ക്യൂ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ചർച്ച് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഇടവക വികാരി ഫ.ഇഗ്നാസി രാജശേഖരൻ, സഹവികാരി ഫ. നിജു അജിത്ത്, തിരുനാൾ സമിതി കൺവീനർ വൈ.ഫ്രാൻസിസ് സേവ്യർ, ഇടവക സമിതി സെക്രട്ടറി ടി.രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.