mangalapuramiso

മുടപുരം: നൂതന പദ്ധതികളുമായി വികസന രംഗത്ത് മുന്നേറ്റം നടത്തുന്ന മംഗലപുരം ഗ്രാമപഞ്ചായത്ത് കേരളത്തിന് മാതൃകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്തിന് അന്താരാഷ്ട്ര നിലവാരമുള്ള ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കിട്ടിയതിന്റെ പ്രഖാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വേങ്ങോട് മധുവിന്റെ അധ്യക്ഷതയിൽ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ കൃതജ്ഞതയും പറഞ്ഞു.
പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഷാനിബ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം കവിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹില്ക് രാജ്, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ എം. ഷാനവാസ്‌, മെമ്പർമാരായ അജിത് കുമാർ, അജികുമാർ, ജയ്മോൻ, സുധീഷ് ലാൽ, വേണുഗോപാലൻ നായർ, മുംതാസ്, സി.പി. സിന്ധു, ഉദയകുമാരി, കവിത, അമൃത, തങ്കച്ചി, ദീപാ സുരേഷ്, ലളിതാംബിക, പെർഫോമെൻസ് സീനിയർ സൂപ്രണ്ട് ശ്രീകുമാർ, സെക്രട്ടറി ഐ. ഷെമീം, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ എന്നിവർ സംസാരിച്ചു.
മുൻപഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ സുരേഷ്, സുശീല വിജയൻ, ഗോപിനാഥൻ, കെ.എസ്. അജിത് കുമാർ, എസ്. കവിത, മംഗലപുരം ഷാഫി എന്നിവരെയും സംസ്ഥാനത്തെ ഏറ്റവും നല്ല അംഗൻവാടിക്കു ഒന്നാം സ്ഥാനം കിട്ടിയ പൊയ്കയിൽ അംഗൻവാടി ടീച്ചർ സതീഭായി, വർക്കർ ശോഭന തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഐഎസ്.ഒ നേടിയ മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മിനി. പി.മണി എന്നിവരെയും ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു.