1

വിഴിഞ്ഞം: മത്സ്യതൊഴിലാളി മതിപ്പുറം പള്ളിവിളാകം വീട്ടിൽ മുജീബ് റഹ്മാൻ (36) വള്ളംമറിഞ്ഞ് കടലിൽവീണ് മരിച്ചു. .ചൊവ്വാഴ്ച രാത്രി മൂന്നംഗ സംഘമായാണ് മത്സ്യ ബന്ധനത്തിന് പോയത്. മടങ്ങവേ വള്ളത്തിലെ ഔട്ട് ബോർഡ് എൻജിന്റെ പ്രൊപ്പലറിൽ കയർ ചുറ്റി വള്ളം മറിയുകയായിരുന്നു. കടലിൽ വീണ മുജീബ് റഹ്മാനെ ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും മത്സ്യതൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ 7 -30ന് മൃതദേഹം കണ്ടെത്തി കരയ്ക്കെത്തിച്ചു.മുജീബിന്റെ ഭാര്യ: സബീന ബീവി.മക്കൾ: അബ്ദുൾ റഹ്മാൻ, മുഹ്സിനാ ബീവി, മുഹമ്മദ് റാഫി.