kerala-university
kerala university

ഓൺലൈൻ പരീക്ഷ

നാലാം സെമ​സ്റ്റർ ബി.​എഡ് ഡിഗ്രി (റെഗു​ലർ/സപ്ലി​മെന്ററി - 2015 സ്‌കീം) ഓൺലൈൻ പരീക്ഷയുടെ വിശ​ദ​വി​വ​ര​ങ്ങൾ വെബ്‌സൈ​റ്റിൽ.

പ്രാക്ടി​ക്കൽ

എട്ടാം സെമ​സ്റ്റർ ബി.​ടെക് (2013 സ്‌കീം സപ്ലി​മെന്റ​റി) കമ്പ്യൂ​ട്ടർ സയൻസ് ആൻഡ് എൻജിനിയ​റിംഗ് ബ്രാഞ്ചിന്റെ അൽഗൊ​രിതം ഡിസൈൻ ആൻഡ് ഗ്രാഫിക്‌സ് ലാബ് (13806) പ്രാക്ടി​ക്കൽ 14, 15 തീയ​തി​ക​ളിൽ നട​ത്തും.


കോളേജ് മാറ്റ​ത്തി​നായി അപേ​ക്ഷിക്കാം

സർവ​ക​ലാ​ശാ​ല​യുടെ കീഴി​ലു​ളള കോളേ​ജു​ക​ളിൽ മൂന്നാം സെമ​സ്റ്റർ ബിരുദ വിദ്യാർത്ഥി​കൾക്ക് (സി.​ബി.​സി.​എ​സ്.​എ​സ്) 2019 - 20 അദ്ധ്യ​യന വർഷ​ത്തിൽ കോളേജ് മാറ്റ​ത്തി​നായി അപേ​ക്ഷി​ക്കാം. വിദ്യാർത്ഥി​കൾ രണ്ടാം സെമ​സ്റ്റർ പരീ​ക്ഷയ്ക്ക് രജി​സ്റ്റർ ചെയ്തി​രി​ക്ക​ണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേ​ജു​കൾ തമ്മി​ലും, സ്വാശ്രയ കോളേ​ജു​കൾ തമ്മിലും അനു​വ​ദി​ക്കും.
പൂരി​പ്പിച്ച അപേ​ക്ഷ​യോ​ടൊപ്പം പ്ലസ്ടു അല്ലെ​ങ്കിൽ തത്തുല്യ പരീ​ക്ഷ​കളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠി​ക്കുന്ന കോളേ​ജിലെ പ്രിൻസി​പ്പലിന്റെ ശുപാർശ​യോടെ 1000 രൂപ ഫീസടച്ച് ചേരാൻ ഉദ്ദേ​ശി​ക്കുന്ന കോളേ​ജിൽ ഏപ്രിൽ 20 ന് മുൻപ് സമർപ്പി​ക്കണം. തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കിൽ 1500/- രൂപ കൂടി അട​യ്‌ക്കണം. അപേക്ഷ ലഭി​ക്കേണ്ട അവ​സാന തീയതി ഏപ്രിൽ 30.