വർക്കല: നിയന്ത്റണം തെറ്റിയ ബൈക്ക് മറിഞ്ഞ് യുവാവ് മരണമടഞ്ഞു. വർക്കല ചെമ്മരുതി കോവൂർ വരയക്കോണം പൂരത്തിൽ ശോഭകുമാറിന്റെയും ഡോമിയുടെയും ഏകമകൻ സുജിത്ത്( 27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.40ന് വർക്കല റെയിൽവേ അടിപ്പാത റോഡിലായിരുന്നു അപകടം. പിന്നാലെവന്ന കാർ സുജിത്ത് ഓടിച്ചിരുന്ന ബൈക്കിനെ മറികടക്കുമ്പോൾ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ സുജിത്തിനെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയിൽ എ.സി. മെക്കാനിക്കായിരുന്നു. രാവിലെ വീട്ടിൽ നിന്ന് വർക്കല റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.