r

വെഞ്ഞാറമൂട് : വീടിന് പുറത്ത് കുഴിയെടുക്കവെ പ്ലംബിംഗ് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.

വാമനപുരം കുറ്റിമൂട് മിച്ചഭൂമി തോട്ടത്തിൽ വീട്ടിൽ ശശിയുടെയും തങ്കമ്മയുടെയും മകൻ റജിയാണ് (42) മരിച്ചത്. കുറ്റിമൂടിനു സമീപത്തെ വീട്ടിൽ ജോലിചെയ്യവെ ഇന്നലെ രാവിലെ 11.30നാണ് സംഭവം.ഉടൻ കല്ലറ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. ഇയാൾ ഹൃദ്രോഗിയായിരുന്നുവെന്നും മുൻപ് രണ്ടുതവണ ഹൃദയാഘാതമുണ്ടായിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം സൂര്യാഘാതമാണോ മരണ കാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാര്യ: ഷീല. മകൻ: രജിത്.