a-sampath

വർക്കല: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ഡോ. എ. സമ്പത്തും തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും ശിവഗിരി മഹാസമാധിയിൽ പ്രണാമമർപ്പിച്ചു. സ്വാമി പ്രകാശാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി വിദ്യാനന്ദ എന്നിവരുമായി ഇരു സ്ഥാനാർത്ഥികളും കൂടിക്കാഴ്ച നടത്തി. സി.പി.എം നേതാക്കളായ ബി.പി. മുരളി, മടവൂർ അനിൽ, അഡ്വ. എസ്.ഷാജഹാൻ, എസ്. രാജീവ്, വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, കെ.എം. ലാജി, അഡ്വ. കെ.ആർ. ബിജു, സുനിൽ എന്നിവർക്കൊപ്പമാണ് ഡോ. എ. സമ്പത്ത് ശിവഗിരിമഠത്തിലെത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, വർക്കല മണ്ഡലം പ്രസിഡന്റ് ചാവർകോട് ഹരിലാൽ എന്നിവർക്കൊപ്പമാണ് കുമ്മനം രാജശേഖരൻ ശിവഗിരിയിലെത്തിയത്.