rahul-gandhi

കുഴിത്തുറ: ഇത്തവണ യു.പി.എ അധികാരത്തിൽ വന്നാൽ ഗവൺമെന്റ് ജോലിയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. നാഗർകോവിൽ സ്കോട്ട് കോളേജ് മൈതാനത്ത് നടന്ന കോൺഗ്രസ്- സഖ്യകക്ഷി പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംവരണ ബിൽ പാസാക്കുമെന്നും ലോക്സഭയിൽ 33 ശതമാനം സീറ്രുകളിൽ സ്ത്രീ പ്രാതിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി.

മോഡി സർക്കാർ പാവപ്പെട്ടവരെ മറന്ന് വൻകിട വ്യവസായികളുടെ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്നും ഡൽഹിയിൽ സമരത്തിനായി എത്തിയ കർഷകരുടെ അവസ്ഥ കണ്ട് തന്റെ കണ്ണുകൾ നിറഞ്ഞു. സത്യസന്ധനായി അഭിനയിക്കുന്ന മോദി നുണകളുടെ ആശാനാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ബി.ജെ.പി ജയിക്കുകയാണെങ്കിൽ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യുമെന്ന് പറഞ്ഞത് മോദി പറ്രിച്ചുവെന്നും രാഹുൽ ആരോപിച്ചു. തമിഴ്നാട് പ്രതിപക്ഷ നേതാവ് സ്റ്റാലിൻ, തമിഴ്നാട് കോൺഗ്രസ് പ്രസിഡൻറ് അഴഗിരി, എം.എൽ.എമാരായ വിജയധരണി, രാജേഷ് കുമാർ, പ്രിൻസ് തുടങ്ങിയ സഖ്യകക്ഷി നേതാക്കളും പങ്കെടുത്തു.

മറ്റ് വാഗ്ദാനങ്ങൾ

ജി.എസ്.ടി ലഘൂകരിക്കും

മൂന്ന് മാസത്തിനുള്ളിൽ

കാർഷിക ലോൺ എഴുതിത്തള്ളും

പ്രത്യേക ഫിഷറീസ് മന്ത്രിയെ നിയമിക്കും

ചൈനീസ് ഉത്പന്നങ്ങൾ നിരോധിക്കും

തമിഴ്നാട്ടിൽ നിർമ്മിക്കുന്ന തുണി സെൽഫോൺ അടക്കമുള്ളവ

വിപണനം ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തും