rahul-gandhi

തിരുവനന്തപുരം: നാഗർകോവിൽ സന്ദർശനത്തിന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് നേതാക്കൾ സ്വീകരണം നൽകി. ആഭ്യന്തര വിമാനത്താവളത്തിന്റെ ലോഞ്ചിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, എം.എൽ.എമാരായ വി.എസ്.ശിവകുമാർ, എം.വിൻസെന്റ്, പന്തളം സുധാകരൻ, വിജയൻ തോമസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.