തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 31/2018, 32/2018, 148/2018 (എൻ.സി.എ.-മുസ്ലിം, ഒ.ബി.സി., എസ്.ടി.) പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി തസ്തികയിലേക്ക് 20 ന് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തിൽ വച്ചും, കാറ്റഗറി നമ്പർ 123/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്‌സ് തസ്തികയിലേയ്ക്ക് 27 ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ചും ഓൺലൈൻ പരീക്ഷ നടത്തും.
ഇന്റർവ്യൂ
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനിൽ കാറ്റഗറി നമ്പർ 48/2016 പ്രകാരം അസിസ്റ്റന്റ് എൻജിനിയർ തസ്തികയ്ക്ക് 13, 14, 15, 20, 21 തീയതികളിലും, കാറ്റഗറി നമ്പർ 158/2018 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (വിഷ) (നാലാം എൻ.സി.എ.-എസ്.ടി.), കാറ്റഗറി നമ്പർ 563/2017 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പിൽ സ്‌പെഷ്യലിസ്റ്റ് (മാനസിക), കാറ്റഗറി നമ്പർ 378/2017 (പൊതുവിഭാഗം) 379/2017 (സൊസൈറ്റി വിഭാഗം) പ്രകാരം കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ, കാറ്റഗറി നമ്പർ 555/2017 പ്രകാരം കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സ്റ്റാറ്റിറ്റിക്‌സ് (അഞ്ചാം എൻ.സി.എ.-എസ്.സി.), കാറ്റഗറി നമ്പർ 45/2018 പ്രകാരം കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ വാച്ച്മാൻ (എൻ.സി.എ.-എസ്.സി.) തസ്തികകൾക്ക് 22 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഒറ്റത്തവണ
വെരിഫിക്കേഷൻ
തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 344/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ (ആട്ടോമൊബൈൽ) തസ്തികയ്ക്ക് 18 ന് തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 246/2017 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് തസ്തികയ്ക്ക് 18, 19, 20, 21 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും, 15, 16, 18, 21, 22, 25 തീയതികളിൽ പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വച്ചും, 14, 15, 16, 18, 19, 20 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 218/2017 പ്രകാരം ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) തസ്തികയ്ക്ക് 14, 15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 546/2017 പ്രകാരം ഗവ.സെക്രട്ടറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷൻ/എൽ.എഫ്.എ.ഡി മുതലായ വകുപ്പുകളിൽ അസിസ്റ്റന്റ്/ആഡിറ്റർ (തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയ്ക്ക് 19, 20, 21 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും, 19, 20 തീയതികളിൽ പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വച്ചും 20, 21, 22 തീയതികളിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 613/2017 പ്രകാരം വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്‌ട്രോണിക് മെക്കാനിക്) (എൻ.സി.എ.-എസ്.ടി.) തസ്തികയ്ക്ക് 20 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും, തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 352/2016 പ്രകാരം പ്രിന്റിംഗ് വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് 25 നും, കാറ്റഗറി നമ്പർ 350/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പ്രിന്റർ തസ്തികയ്ക്ക് 26 തീയതിയിലുമായി പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ചും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തുന്നു.
വിജ്ഞാപനം പുറപ്പെടുവിച്ചു
കേരള ക്രിമിനൽ ജുഡിഷ്യൽ ടെസ്റ്റ് (ഫെബ്രുവരി 2019) വകുപ്പുതല പരീക്ഷാവിജ്ഞാപനം, സർക്കാർ സർവീസിലെ വിവിധ വകുപ്പുകൾ/സ്വകാര്യ എൻജിനിയറിംഗ് കോളേജുകൾ/ പോളിടെക്‌നിക്കുകൾ/കാർഷിക സർവകലാശാല എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി നടത്തുന്ന അർഹതാനിർണയ പരീക്ഷാവിജ്ഞാപനം എന്നിവ 2019 മാർച്ച് 5ലെ ലെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ ഏപ്രിൽ 3 ന് രാത്രി 12 മണി വരെ സ്വീകരിക്കും.