വർക്കല: യുവാവ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ . ഇടവ വെൺകുളം ജനതാമുക്കിന് സമീപം ചരുവിള വീട്ടിൽ സുരേഷ്‌കുമാർ (39) ആണ് മരിച്ചത്. പുന്നമൂട്ടിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് . ബുധനാഴ്ച രാവിലെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുളളതായി പൊലീസ് പറഞ്ഞു.