congrass-dharnna

പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി ഓഫീസ്

മന്ദിരത്തിന് ചുവന്ന നിറം നൽകിയതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് പതാകയുടെ ബാനർ കെട്ടി പ്രതിഷേധിച്ചു.

പഞ്ചായത്ത് വക കല്യാണ മണ്ഡപം പൊളിച്ച് മാറ്റി എ.സി.സംവിധാനമൊരുക്കി ഉയർന്ന നിരക്ക് ഈടാക്കാൻ തീരുമാനിച്ചതും പുതിയ

ക്ഷേമ പെൻഷനുകൾ അനുവദിക്കാത്തതും,പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറ് ദിവസം തൊഴിൽ നൽകുന്നത് തടഞ്ഞതും പഞ്ചായത്ത് കമ്മിറ്റിയുടെ തെറ്റായ നടപടികളാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിന്റെ പാറശാല, പരശുവയ്ക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പടിക്കൽ കൂട്ടധർണ സംഘടിപ്പിച്ചത്.

പാറശാല മണ്ഡലം പ്രസിഡന്റ് എസ്.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, ഡിസി.സി. സെക്രട്ടറിമാരായ വി.ബാബുക്കുട്ടൻ നായർ, പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, പരശുവയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പെരുവിള രവി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പാറശാല രാജൻ, വി.കെ.ജയറാം, രാമചന്ദ്രൻ നായർ, കൊറ്റാമം മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മലകുമാരി, പാറശാല ഗ്രാമ പഞ്ചായത്ത് അംഗംങ്ങളായ സുനിൽകുമാർ, ബിനു, കെൻസിലാലി, ക്രിസ്റ്റൽ ഷീബ, സാവിത്രികുമാരി, ഗിരിജ, പ്രീജ, യൂത്ത് കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലിജിത്ത്, മഹിളാ കോൺഗ്രസ് പാറശാല മണ്ഡലം പ്രസിഡന്റ് താര, കോൺഗ്രസ് പ്രവർത്തകരായ ടി.കെ.വിശ്വംഭരൻ, രാമചന്ദ്രൻ, എ.സി.രാജു, എൻ.എസ്.ബിജു തുടങ്ങിയവർ പങ്കെടുത്തു.