തിരുവനന്തപുരം: ശബരിമല പ്രശ്നം തിരഞ്ഞെടുപ്പ് വിഷയമാക്കാൻ അനുവദിക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം വന്നതോടെ പ്രതിപക്ഷത്തെ കോൺഗ്രസും ബി.ജെ.പിയും നിരായുധരായി മാറിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി സി.ദിവാകരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണി സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷനുകളും പൂർത്തിയാക്കി. എന്നിട്ടും എതിരാളികൾക്ക് സ്ഥാനാർത്ഥികളെപ്പോലും നിശ്ചയിക്കാനായിട്ടില്ല.കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. സ്ഥാനാർത്ഥികളെ കണ്ടെത്തി വരുന്നതേയുള്ളൂ. ബി.ജെ.പിക്കാണെങ്കിൽ പ്രതീക്ഷ മാത്രം. അവർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറഞ്ഞത് കേരളത്തെ മാറ്റിക്കളയുമെന്നാണ്. അവരുടെ പ്രതീക്ഷകൾ പ്രതീക്ഷകളായി തന്നെ അവശേഷിക്കുമെന്നാണ് വരുന്നത്. ബി.ജെ.പിക്ക് ദേശീയ തലത്തിലും പിന്തുണ കുറഞ്ഞുവരികയാണെന്ന് കാനം പറഞ്ഞു.