naomi-osaka-indian-wells
naomi osaka indian wells

ഇന്ത്യൻ വെൽസ് : ഒന്നാംറാങ്ക് താരങ്ങളായ നവോമി ഒസാക്കയും നൊവാക്ക് ജോക്കോവിച്ചും ഇന്ത്യൻ വെൽസ് ഒാപ്പൺ ടെന്നിസിൽ നിന്ന് അട്ടിമറിക്കപ്പെട്ടു.

വനിതാവിഭാഗം പ്രീക്വാർട്ടറിൽ നവോമി ഒസാക്കയെ 23-ാം റാങ്കുകാരിയായ ബെലിൻഡ ബെൻസിച്ചാണ് 6-3, 6-1ന് അട്ടിമറിച്ചത്. ലോകരണ്ടാം റാങ്കുകാരിയായ സിമോണ ഹാലെപ്പിനും പ്രീക്വാർട്ടറിൽ തോൽക്കേണ്ടിവന്നു. 2015 ൽ ഇവിടെ കിരീടം നേടിയിരുന്ന ഹാലെപ്പിനെ 6-2, 3-6, 6-2ന് ചെക്കോ സ്ളാെവാക്യൻ കൗമാരക്കാരി മർക്കേറ്റ വാൻഡ്രോസോവയാണ് തോൽപ്പിച്ചത്.

പുരുഷ വിഭാഗത്തിൽ ഒന്നാംറാങ്കുകാരനും ആസ്ട്രേലിയൻ ഒാപ്പൺ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ചിനെ ജർമ്മൻ താരം ഫിലിപ്പ് കോൾഷ്‌റൈബർ 6-4, 6-4ന് അട്ടിമറിച്ച് നാലാം റൗണ്ടിലെത്തി. മുൻ ലോക ഒന്നാംനമ്പർ താരങ്ങളായ റാഫേൽ നദാൽ റോജർ ഫെഡറർ എന്നിവരും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. ഫെഡറർ സ്വന്തം നാട്ടുകാരൻ സ്റ്റാൻവാ‌വ്‌രിങ്കയെ 6-3, 6-4ന് കീഴടക്കിയപ്പോൾ നദാൽ 6-3, 6-2ന് റഷ്യൻ താരം ഡനിലി മെദ്‌‌വദേവിനെ കീഴടക്കി.