നെയ്യാറ്റിൻകര: സനാതന അദ്വൈത ആശ്രമം മഠാധിപതി സ്വാമി രാജേന്ദ്രഗുരു ജയന്തിയും ബ്രഹ്മസ്ഥാന ക്ഷേത്ര വാർഷികവും 20, 21, 22 തീയതികളിൽ വ്ളാങ്ങാമുറി ഗുരുമന്ദിരത്തിൽ നടക്കും.20ന് രാവിലെ 11ന് പൂവച്ചൽ കുറക്കോണത്തു നിന്ന് കൊടിമരഘോഷയാത്ര. ഉച്ചയ്ക്ക് 12.45 ന് കൊടിയേറ്റ്. 1 ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 5ന് മഹാ ചണ്ഡികാ യാഗത്തിന് ഭൂമിപൂജ, യാഗ കുണ്ഡം നിർമ്മാണം. 21 ന് രാവിലെ 6 ന് മഹാ ചണ്ഡികാ യാഗത്തിന് അരണി കടഞ്ഞ് അഗ്നി പകരൽ. തുടർന്ന് യാഗം ആരംഭം. 11 ന് ആൽമരത്തിൽ തൃശൂല സമർപ്പണം,വൈകിട്ട് 6ന് യാഗപ്രസാദ വിതരണം.22 ന് രാവിലെ 10.30 ന് പൊങ്കാല, ഉച്ചയ്ക്ക് 12.45 ന് നിവേദ്യം, 1 ന് സമൂഹസദ്യ, 3 ന് സാംസ്ക്കാരിക സമ്മേളനം സ്വാമി സുകൃതാനന്ദ ഉദ്ഘാടനം ചെയ്യും.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ മുഖ്യ പ്രഭാഷണം നടത്തും.സാമൂഹ്യ പ്രവർത്തകരായ പി.കെ രാജു, ശബരിനാഥ് രാധാകൃഷ്ണൻ, മാദ്ധ്യമ പ്രവർത്തകരായ എ.പി ജിനൻ,ഗിരീഷ് കെ.നായർ,സംഗീത സംവിധായകൻ ബാബു കൃഷ്ണ,പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ കാരുണ്യ പദ്ധതിയായ നന്മയുടെ പ്രവർത്തകർ എന്നിവർക്ക് 2018ലെ സ്വാമി രാജേന്ദ്രഗുരു കീർത്തി പുരസ്കാരം സമ്മേളനത്തിൽ സമ്മാനിക്കും.ആശ്രമ കാര്യദർശിയായി 25 വർഷം പൂർത്തിയാക്കുന്ന ശിവാകൈലാസിന് മുദ്രമോതിരം നൽകി ചടങ്ങിൽ ആദരിക്കും.വൈകിട്ട് 4ന് ഗുരുദേവ ദർശനം,നാണയ പ്രസാദം, പാദപൂജ. 6 ന് ആറാട്ട്, 6.30 ന് നിറപറ സ്വീകരിച്ച് ആറാട്ട് ഘോഷയാത്ര, രാത്രി 10 ന് തൃക്കൊടിയിറക്ക്.