പൂവാർ: പുല്ലുവിള സെന്റ് ജേക്കബ്സ് ഫെറോന ദൈവാലയത്തിലെ പെസഹാ മഹോത്സവം ഏപ്രിൽ 11 മുതൽ 21 വരെ നടക്കും. മഹോത്സവത്തിന്റെ ആലോചനായോഗവും സ്വാഗത സംഘം രൂപീകരണവും എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോർജ് ഗോമസ്റ്റ് അദ്ധ്യക്ഷനായിരുന്നു. നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതരും കാഞ്ഞിരംകുളം ഇലക്ട്രിസിറ്റി ബോർഡ് എ.ഇ, പുല്ലുവിള സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, ഹെൽത്ത് ഇൻസ്പെക്ടർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിൽകുമാർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഇടവക സെക്രട്ടറി ജോസഫ് ജൂസ, കോഡിനേറ്റർ ജോണി എം. സൈമൺ എന്നിവർ പങ്കെടുത്തു.