naveen-photo

കുഴിത്തുറ: കന്യാകുമാരി ഇരണിയലിനടുത്ത് ആളൂ‌ർ കുളത്തിൽ യുവാവിന്റെ മൃതദേഹം വെട്ടേറ്റനിലയിൽ .എ.ഡി.എം. കെ ആളൂർ പഞ്ചായത്ത്‌ മുൻ സെക്രട്ടറി സുരേന്ദ്രന്റെ മകൻ നവീൻ (22)ആണ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ്സ്‌ പഠനത്തിനുശേഷം സ്കൂളിൽ പോകാതെ നിൽക്കുകയായിരുന്നു ഇയാൾ .കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു . വീട്ടിൽ വഴക്കുണ്ടാക്കാറുള്ള നവീനിന്റെപേരിൽ അച്ഛൻ സുരേന്ദ്രൻ ഇരണിയൽ പൊലീസിൽ പരാതി നൽകിയിരുന്നു.നവീന്റെ അച്ഛൻ ഭാര്യയേയും മകളെയുംകൂട്ടി വേറെ വീട്ടിലാണ് .നവീൻ മുത്തശ്ശിയുടെ വീട്ടിലാണ് താമസിക്കുന്നത്. നവീൻ കഴിഞ്ഞദിവസം സുഹൃത്തുക്കളിൽ ചിലരുമായി അടിയുണ്ടാക്കിയിരുന്നു. അതിന്റെ പ്രതികാരമാകാം കൊലയ്ക്കുപിന്നിലെന്നാണ് പൊലീസിന്റെ നിഗമനം . .