വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് നേത്ര വിഭാഗം മൂന്നാം വാർഷികത്തിന്റെ ഭാഗമായി നടന്ന നേത്രരോഗ വിദഗ്ദ്ധരുടെ തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി (സി.എ.ഇ) കേരള സൊസൈറ്റി ഓഫ് ഓഫ്താൽമിക് സർജൻസിന്റെ വൈസ് പ്രസിഡന്റ് ഡോ. മീനാ ചക്രവർത്തി ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഡോ. ദയാനന്ദ ബാബു, നേത്രരോഗ വിഭാഗം മേധാവി ഡോ. ആൻറണി, ഡോ. കെ. മഹാദേവൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നേത്രരോഗികൾക്കും നേത്രരോഗ വിദ്യാഭ്യാസത്തിനും പ്രയോജനകരമായ പതിനാല് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.