s

വെമ്പായം: വർക്ക്ഷോപ്പ് ജീവനക്കാരനായ മുണ്ടേല രാധാകൃഷ്ണ വിലാസത്തിൽ കെ.വിനോദ് കുമാർ (46) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കുട്ടപ്പൻ - ഓമന ദമ്പതികളുടെ മകനാണ് . ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെമ്പായം ശ്രീമുരുകാ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു . ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ജയകുമാർ, സിന്ധുകുമാരി എന്നിവർ സഹോദരങ്ങൾ .