കഴിഞ്ഞ രാത്രി വിരാട് കൊഹ്‌ലിയുടെ ഹോംഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിൽ ആസ്ട്രേലിയയോട് അഞ്ചാം ഏകദിനത്തിൽ 35 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത നാണക്കേടായി മാറിയിരിക്കുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻസി ധോണിയിൽ നിന്ന് കൊഹ്‌ലിയിലേക്ക് എത്തിയശേഷം നാട്ടിലും വിദേശത്തും വിജയപരമ്പരകൾ സൃഷ്ടിച്ച ഇന്ത്യ ആസ്ട്രേലിയയെ അവരുടെ നാട്ടിൽച്ചെന്ന് മൂന്ന് ഫോർമാറ്റിലും കീഴടക്കിയശേഷമാണ് ഇൗ തിരിച്ചടി. ഏകദിനത്തിൽ മാത്രമല്ല, ട്വന്റി 20 യിലും ഇന്ത്യൻ മണ്ണിൽ നേട്ടം കൈവരിക്കാൻ കംഗാരുക്കൾക്ക് കഴിഞ്ഞിരിക്കുന്നു. അതിലേറെ പ്രധാനം ലോകകപ്പിന് മുമ്പ് ഇരു ടീമുകൾക്കുമുള്ള അവസാന പരമ്പരയായിരുന്നു ഇതെന്നതാണ്. ലോകകപ്പ് തുടങ്ങാനിരിക്കെ ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഇന്ത്യൻ ടീമിനെ വീർപ്പുമുട്ടിക്കുന്നത്.
ഇന്ത്യയുടെ സമീപകാല പരമ്പര തോൽവികൾ
1-2
2018 ൽ ഇംഗ്ളണ്ടിനെതിരെ
ഇംഗ്ളണ്ടിൽ വച്ച്
2-3
2018-19 ൽ ആസ്ട്രേലിയോട്
ഇന്ത്യയിൽ വച്ച്
2009 നുശേഷം തുടർച്ചയായി മൂന്ന് ഏകദിനങ്ങൾ ഇന്ത്യ തോൽക്കുന്നത് ഇത് ആദ്യം. 2009 ലെ തോൽവിയും ആസ്ട്രേലിയയ്ക്കെതിരെ.
1. Vs ആസ്ട്രേലിയ
2009 നവംബർ
മൊഹാലി, ഹൈദരാബാദ്,
ഗോഹട്ടി എന്നിവിടങ്ങളിൽ
തോൽവി
2. Vs ആസ്ട്രേലിയ
2019 മാർച്ച്
റാഞ്ചി, മൊഹാലി, ഡൽഹി
കൊഹ്‌ലിയുടെ ക്യാപ്ടൻസിക്ക് കീഴിൽ തുടർച്ചയായി മൂന്ന് ഏകദിനങ്ങൾ തോൽക്കുന്നതും ആദ്യം.
6 തുടർച്ചയായ ഏകദിന പരമ്പരത്തോൽവികൾക്ക് ശേഷമുള്ള ആസ്ട്രേലിയയുടെ തിരിച്ചുവരവ്.
2015 ലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഒാസീസിനെ 2017 ജനുവരി 30 മുതൽ ഏകദിനങ്ങളിൽ കണ്ടകശനി വേട്ടയാടുകയായിരുന്നു.
ഒാസീസിന്റെ തോൽവികൾ ഇങ്ങനെ
Vs ന്യൂസിലൻഡ് -2017: 0-2
Vs ഇന്ത്യ -2017 : 1-4
Vs ഇംഗ്ളണ്ട് -2018 :1-4
Vs ഇംഗ്ളണ്ട്-2018 : 0-5
Vs ദ. ആഫ്രിക്ക -2018: 1-2
Vs ഇന്ത്യ-2019 : 1-2
ലോകകപ്പ് മുമ്പിൽ
ഇംഗ്ളണ്ടിൽ മേയ് 30 നാണ് ലോകകപ്പിന് തുടക്കമാകുന്നത്. ഇന്ത്യൻ താരങ്ങളും ആസ്ട്രേലിയൻ താരങ്ങളും ഇപ്പോൾ തയ്യാറെടുക്കുന്നത് ഐ.പി.എല്ലിനാണ്.
ലോകകപ്പിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുന്നത് ജൂൺ 9 നാണ്.
2
ഐ.സി.സി ഏകദിന ടീം റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇംഗ്ളണ്ടാണ് ഒന്നാമത്. ആസ്ട്രേലിയ അഞ്ചാം റാങ്കിൽ.
ഒഴിവുകഴിവുകൾ പറഞ്ഞ് ഇൗ തോൽവിയിൽനിന്ന് രക്ഷപ്പെടാനാകില്ല. ഞങ്ങൾ കഴിവിനൊത്ത് ഉയരേണ്ടതായിരുന്നു. ലോകകപ്പിന് മുമ്പ് ഇൗ തോൽവിയുണ്ടായത് ഒരുതരത്തിൽ നല്ലതിനാണ്. പിഴവുകളൊക്കെ ലോകകപ്പിന് മുമ്പ് തിരുത്താനാകും.
വിരാട് കൊഹ്‌ലി
ഇന്ത്യൻ ക്യാപ്ടൻ
ഇന്ത്യയ്ക്ക മുന്നിലെ പ്രശ്നങ്ങൾ
1.ഋഷഭ് പന്തിന് ബാറ്റിംഗിൽ സ്ഥിരത പുലർത്താൻ കഴിയുന്നില്ല. കീപ്പിംഗിൽ ധോണിയുടെ പരിചയസമ്പത്തും മെയ്‌വഴക്കവുമില്ല.
2. ട്വന്റി 20 പരമ്പരയിൽ മികവ് കാട്ടിയെങ്കിലും കെ.എൽ. രാഹുൽ ഏകദിനങ്ങളിൽ വീണ്ടും പരാജയമായി.
3. ബാംഗ്ളൂരിലെ രണ്ടാം ട്വന്റി 20യിൽ നാലോവറിൽ 47 റൺസും മൊഹാലി ഏകദിനത്തിൽ 10 ഒാവറിൽ 80 റൺസും വഴങ്ങിയ യുസ്‌വേന്ദ്ര ചഹൽ
4. ബാറ്റിംഗിലെ നാലാം നമ്പർ പൊസിഷനിൽ ധോണി, കേദാർ യാദവ്, വിജയ് ശങ്കർ, ഋഷഭ് എന്നിവരെയൊക്കെ പരീക്ഷിച്ചിട്ടും വിജയം കാണാനാകാത്തത്.
5. പ്രതികൂല സാഹചര്യങ്ങളിൽ കളി തിരിച്ചുപിടിക്കാനുള്ള കഴിവിൽ കൊഹ്‌ലി ഇനിയും ധോണിയോളമെത്തിയിട്ടില്ല.