കാട്ടാക്കട: പൂവച്ചൽ പേഴുംമൂട് പുത്തൻപള്ളി ബിസ്മി മൻസിലിൽ അബ്ദുൾ സലാം(62) കിണറ്റിൽവീണ് മരിച്ചു. അപസ്മാര രോഗിയായിരുന്നു ഇയാൾ .ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കിണറിൽ നിന്ന് ഇയാൾ വെള്ളം കോരുന്നതിനിടെ തൊട്ടി കിണറ്റിൽ വീണു.ഇതെടുക്കാൻ കിണറ്റിലിറങ്ങി.തിരിച്ചുകയറവെ ചുഴലിവന്ന് കിണറ്റിലേക്ക് വീണു .കാട്ടാക്കട ഫയർഫോഴ്സ് എത്തിയാണ് അബ്ദുൾസലാമിനെ പുറത്തെടുത്ത് . ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അവിവാഹിതനാണ് . സഹോദരിയുടെ വീട്ടിലായിരുന്നു താമസം.