വർക്കല: ശിവഗിരി ശ്രീനാരായണ കോളേജ് അങ്കണത്തിൽ പണികഴിപ്പിച്ച ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാകർമ്മം ഇന്ന് രാവിലെ 10 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിക്കും. ഗുരുക്ഷേത്ര സമർപ്പണം എസ് എൻ ട്രസ്റ്റ് സെക്രട്ടറി വെളളാപ്പളളി നടേശൻ നിർവഹിക്കും. പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. പ്രിൻസിപ്പൽ ഡോ.എൽ.തുളസീധരൻ, എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജി.എസ്.ആർ.എം, ഡി.പ്രേംരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് ജി.ശിവകുമാർ, ആർ.ഡി.സി ചെയർമാൻ സി.വിഷ്ണുഭക്തൻ, കൺവീനർ എസ്.ഗോകുൽദാസ്, ട്രഷറർ ഡി.വിപുനരാജ്, ലൈഫ് മെമ്പർ എം.രാജീവൻ തുടങ്ങിയവർ സംസാരിക്കും.