വെള്ളറട: സസ്പെൻഷനിലായിരുന്ന ഫയർ ഫോഴ്സ് ജീവനക്കാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ . കീഴാറൂർ തെള്ളുക്കുഴി മണികണ്ഠവിലാസത്തിൽ മണികണ്ഠൻനായരുടെ മകൻ മഹേഷ് കുമാർ (30) ആണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി ക്കഴിയുകയായിരുന്നു. കുടുംബ കോടതി കേസുമായി ബന്ധപ്പെട്ട് ആറുമാസമായി സസ്പെൻഷനിലായിരുന്നു ഇയാൾ. നെയ്യാറ്റിൻകര ഫയർസ്റ്റേഷനിലെ ജീവനക്കാരനാണ് . മോനിഷയാണ് ഭാര്യ. ആറുമാസം പ്രായമുള്ള കുട്ടിയുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .