train-time

തിരുവനന്തപുരം: അങ്കമാലിക്കും എറണാകുളത്തിനുമിടയിൽ റെയിൽവേ ട്രാക്കിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരത്തു നിന്ന് രാത്രി പത്തിന് പുറപ്പെടുന്ന അമൃത രാജ്യറാണി എക്സ് പ്രസിന്റെ സമയത്തിൽ 18 മുതൽ ഏപ്രിൽ 24 വരെ മാറ്റം വരുത്തും. രാത്രി പത്തിന് പകരം ഒരു മണിക്കൂർ നേരത്തെ രാത്രി 9 നായിരിക്കും ട്രെയിൻ തിരുവനന്തപുരത്തു നിന്ന് പുറപ്പെടുക. ഇൗ സമയമാറ്റം തൃശ്ശൂർ സ്റ്റേഷൻ വരെ തുടരും. അതിന് ശേഷം പഴയ സമയ ക്രമത്തിലായിരിക്കും നിലമ്പൂരിലേക്കും മധുരയിലേക്കും യാത്ര തുടരുക. വർക്കലയിൽ 9.34, കൊല്ലത്ത് 10,കരുനാഗപ്പള്ളി 10.32, കായംകുളത്ത് 10.50, മാവേലിക്കരയിൽ 11.03, ചെങ്ങന്നൂർ 11.18 തിരുവല്ല 11.30, ചങ്ങനാശ്ശേരി 11.41, കോട്ടയം 12.10, എറണാകുളം നോർത്ത് 1.55, ഇടപ്പള്ളി 2.08, ആലുവ 2.30, തൃശ്ശൂർ 3.20 എന്നിങ്ങിനെയാണ് പുതിയ സമയം. തൃശ്ശൂരിൽ നിന്ന് രാവിലെ 4.20 നായിരിക്കും തുടർ യാത്ര.