തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും കെ. എസ്. ആർ. ടി. സി. ബസുകളിലും പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ ഉൾപ്പെടെ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭരണനേട്ടങ്ങളും ജനങ്ങളെസ്വാധീനിക്കാനും സാധ്യതയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമായ പരസ്യങ്ങളെല്ലാം നീക്കം ചെയ്യാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
ഇന്നലെ സംസ്ഥാനത്തെ ഉന്നതഉദ്യോഗസ്ഥർ, കളക്ടർമാർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശം. റെയിൽവേ സ്റ്റേഷനുകളിലെയുംപൊതുസ്ഥലങ്ങളിലെയും പരസ്യങ്ങൾ നീക്കം ചെയ്യുന്നതും ഇതിൽ ഉൾപ്പെടും.