നെടുങ്കാട് : കരിയരികം ലെയിൻ എസ്.ആർ.എ 35 മീനയിൽ അഡ്വ. സി. അപ്പുക്കുട്ടൻ ആശാൻ (87, റിട്ട. ഡെപ്യൂട്ടി ഇൻസ്പെക്ടർ, ജനറൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. കരമന എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്, സബ് രജി. ഒാഫീസേഴ്സ് അസോ. മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. ഒാമനഅമ്മ. മക്കൾ: അഡ്വ. എ. സന്തോഷ് കുമാർ (മുൻ ജില്ലാ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറും), എ. സതീഷ് കുമാർ ('ഇൻസ്പെക്ടർ ഒഫ് പൊലീസ് ടെലി. കമ്മ്യൂണിക്കേഷൻ, ഹെഡ് ക്വാർട്ടേഴ്സ്), എ. സുരേഷ് കുമാർ (ഗവ. കോൺട്രാക്ടർ), എ. സുമേഷ് കുമാർ (ഹോട്ടൽ കാർത്തിക പാർക്ക്, കഴക്കൂട്ടം). മരുമക്കൾ: ശ്രീകല (ബ്യൂട്ടീഷ്യൻ), ശ്രീദേവി (ഹെഡ് സർവേയർ, സർവേ ഡിപ്പാർട്ട്മെന്റ്), മഞ്ജുള (ടീച്ചർ, സരസ്വതി വിദ്യാലയം), ബിന്ദു (മീനാസ്, നെടുങ്കാട്). സംസ്കാരം ഇന്ന് രാവിലെ 8.30ന് ശാന്തികവാടത്തിൽ. സഞ്ചയനം: 21 ന് രാവിലെ 8.30ന്.