ചിറയിൻകീഴ്: അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ചിറയിൻകീഴ് മേഖലാ കൺവെൻഷൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.കയർ തൊഴിലാളി യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ മേഖലാ പ്രസിഡന്റ് വത്സല അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം വി.വിജയകുമാർ, കോർഡിനേഷൻ കമ്മിറ്റി കൺവീനർ പി.മണികണ്ഠൻ, ഏര്യാ കമ്മിറ്റിയംഗം ജി.വ്യാസൻ സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി സി.രവീന്ദ്രൻ, യൂണിയൻ ചിറയിൻകീഴ് പ്രോജക്ട് തല കമ്മിറ്റി പ്രസിഡന്റ് സെൽവി ജാക്സൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ജയശ്രീ സ്വാഗതവും കെ.സിന്ധു നന്ദിയും പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.