dd

നെയ്യാറ്റിൻകര: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കിഴിൽ പ്രവർത്തിക്കുന്ന പെരുമ്പഴുതൂർ മന്നം മെമ്മോറിയൽ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം ആകാശവാണി അസിസ്റ്റന്റ് ഡയറക്ടർ ജി. ശ്രീറാം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. അഭിജിത് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പഠനസഹായ വിതരണം, യൂണിഫോം വിതരണം, അബാക്കസ് ഉദ്ഘാടനം, വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവയും നടന്നു. കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ചന്ദ്രശേഖരൻ നായർ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, സ്കൂൾ കൺവീനർ മാമ്പഴക്കര രാജശേഖരൻ നായർ, പ്രിൻസിപ്പൽ അംബിക, യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. മഹേഷ് കുമാർ, മുനിസിപ്പൽ കൗൺസിലർ വി.എസ്. അശ്വതി, പി.ടി.എ പ്രസിഡന്റ് എം.എസ്. റാം എന്നിവർ സംസാരിച്ചു.