ശ്രീനാരായണദർശനം അതിവിപുലമായ ഒരു പഠനവിഷയമാണ്. ഗുരുവിന്റെ ജീവിതവും കൃതികളും നൽകുന്നതിൽനിന്ന് ഭിന്നമായ വ്യാഖ്യാനം. ഗുരുവിന് നൽകാൻ വലിയ ശ്രമങ്ങൾ നടക്കുന്ന കാലഘട്ടമാണിത്. ഗുരുവിനെ സ്വീകരിച്ചുകൊണ്ട് ഗുരുധർമ്മത്തെ നിരാകരിക്കുന്ന നയമാണ് പലരും സ്വീകരിക്കുന്നത്. ശ്രീനാരായണ ധർമ്മത്തിന് നേരെയുള്ള ഇൗ അപകടകരമായ ഭീഷണി തിരിച്ചറിയാൻ ആശയദൃഢതയും സൂക്ഷ്മവിശകലനവും അനിവാര്യമാണ്. യഥാർത്ഥ ഗുരുവിനെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ചരിത്രദൗത്യമാണ് മഹാഗുരു മെഗാ പരമ്പരയിലൂടെ കൗമുദി ടി.വി നിർവഹിക്കുന്നത്. ആത്മീയതയും മതവും തമ്മിൽ വേർതിരിച്ചറിയാനാകാത്ത ഒരു കാലഘട്ടത്തിലാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉദ്ബോധിപ്പിച്ചത്.
ഗുരുവിന്റെ ജീവിതത്തിലെ ഉജ്ജ്വലവും തിളക്കമാർന്നതുമായ ചരിത്ര മുഹൂർത്തങ്ങളെ ആസ്വാദക ഹൃദയത്തെ ആകർഷിക്കുന്നവിധം അപൂർവചാരുതയോടെ ആവിഷ്കരിക്കുന്നുയെന്നത് മഹാഗുരു പരമ്പരയിലെ ശ്രദ്ധേയമായ സവിശേഷതയാണ്. ഗുരുദർശനത്തിന്റെ പൊരുളുകളിലേക്കുള്ള ഒരു തീർത്ഥയാത്രകൂടിയാണിത്. ഗുരുധർമ്മത്തെ സംബന്ധിച്ച, തിരിച്ചറിവിന്റെ വെളിച്ചമാണ് കൗമുദി ടി.വി മഹാഗുരുവിലൂടെ പ്രസരിക്കുന്നത്.