1

വിഴിഞ്ഞം: കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷന് അനുവദിച്ച പുതിയ പട്രോളിംഗ് കപ്പൽ സി -441 ഇന്നലെ രാവിലെ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. ചെറു കപ്പലിന്റെ കമ്മിഷനിംഗ് അടുത്ത മാസം ആദ്യവാരം നടക്കും. പുതുതായി നിർമ്മിച്ച ആധുനിക സംവിധാനങ്ങളോടുകൂടിയ ചെറിയ കപ്പൽ സൂററ്റിൽ നിന്നുമാണ് എത്തിച്ചത്. രണ്ട് ഓഫീസർമാരും 14 സെയിലേഴ്സുമാണ് കപ്പലിലുള്ളത്. പുതിയ വാർഫിൽ അടുക്കുന്ന കപ്പലിന് കോസ്റ്റ് ഗാർഡ് സേനാംഗങ്ങൾ സ്വീകരണം നൽകി. നിലവിൽ സി-427 എന്ന പട്രോളിംഗ് കപ്പൽ വിഴിഞ്ഞത്തുണ്ട്. ഇതോടെ കോസ്റ്റ് ഗാർഡിന് രണ്ട് പട്രോളിംഗ് കപ്പലുകളായി. വിഴിഞ്ഞത്തെ ജെട്ടി നിർമ്മാണം പൂർത്തിയാകുന്നതോടെ വലിയ കപ്പലുകൾ വരുമെന്ന് അധികൃതർ പറഞ്ഞു.