kerala-university
kerala university

വൈവാവോസി, പ്രാക്ടി​ക്കൽ

എട്ടാം സെമ​സ്റ്റർ ബി.​ടെക് (2013 സ്‌കീം സപ്ലി​മെന്റ​റി) കമ്പ്യൂ​ട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (13807) വൈവാവോസി, പ്രാക്ടി​ക്കൽ പരീക്ഷ 19 ന് യൂണി​വേ​ഴ്‌സിറ്റി കോളേജ് ഒഫ് എൻജിനി​യ​റിംഗ് കാര്യ​വ​ട്ടത്ത് നട​ത്തും.


പരീ​ക്ഷാ​ഫലം

എം.​ഫിൽ ലൈബ്രറി ആൻഡ് ഇൻഫർമേ​ഷൻ സയൻസ് 2017 - 2018 ബാച്ച് (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

എട്ടാം സെമ​സ്റ്റർ ഇന്റ​ഗ്രേ​റ്റഡ് പഞ്ച​വ​ത്സര ബി.​എ.​എൽ എൽ.ബി/ബി.​കോം.​എൽ എൽ.ബി/ബി.​ബി.​എ.​എൽ എൽ.ബി പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർമൂ​ല്യ​നിർണ​യ​ത്തിനും പിഴ കൂടാതെ ഏപ്രിൽ 3 വരെയും പിഴ​യോ​ടു​കൂടി ഏപ്രിൽ 10 വരെയും അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ (ത്രി​വ​ത്സ​രം) & ആറാം സെമ​സ്റ്റർ (പ​ഞ്ച​വ​ത്സ​രം) എൽ എൽ.​ബി, നാലാം സെമ​സ്റ്റർ (ത്രി​വ​ത്സ​രം) & എട്ടാം സെമ​സ്റ്റർ (പ​ഞ്ച​വ​ത്സ​രം) എൽ എൽ.​ബി, മൂന്നാം സെമ​സ്റ്റർ (ത്രി​വ​ത്സ​രം) & ഏഴാം സെമ​സ്റ്റർ (പ​ഞ്ച​വ​ത്സ​രം), അഞ്ചാം സെമ​സ്റ്റർ (ത്രി​വ​ത്സ​രം) & ഒൻപതാം സെമ​സ്റ്റർ (പ​ഞ്ച​വ​ത്സ​രം) (2011 - 12 അഡ്മി​ഷന് മുൻപു​ള​ള​ത്) പരീ​ക്ഷ​ക​ളുടെ ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഏപ്രിൽ 16 വരെ അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ യൂണി​റ്ററി എൽ എൽ.ബി (റഗു​ലർ, സപ്ലി​മെന്റ​റി, മേഴ്‌സി ചാൻസ്) (2011 അഡ്മി​ഷൻ) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർമൂ​ല്യ​നിർണ​യ​ത്തിനും പിഴ കൂടാതെ 30 വരെയും പിഴ​യോടെ ഏപ്രിൽ 8 വരെയും അപേ​ക്ഷി​ക്കാം.

മൂന്നാം സെമ​സ്റ്റർ (ഫുൾടൈം - 2013 സ്‌കീം സപ്ലി​മെന്റ​റി), അഞ്ചാം സെമ​സ്റ്റർ (പാർട്ട് ടൈം - 2013 സ്‌കീം സപ്ലി​മെന്റ​റി) പരീ​ക്ഷ​ക​ളുടെ ഫലം വെബ്‌സൈ​റ്റിൽ.


പരീക്ഷ

വേദാന്ത പഠ​ന​കേ​ന്ദ്ര​ത്തിന്റെ ആഭി​മു​ഖ്യ​ത്തിൽ നട​ക്കുന്ന സർട്ടി​ഫി​ക്കറ്റ് കോഴ്‌സ് ഇൻ യോഗ​യുടെ എഴുത്തു പരീ​ക്ഷയും പ്രായോ​ഗിക പരീ​ക്ഷയും 2019 മാർച്ച് 16 ശനി​യാഴ്ച കാര്യ​വ​ട്ട​ത്തു​ളള വേദാന്ത പഠന കേന്ദ്ര​ത്തിൽ നട​ത്തും.

ടൈംടേ​ബിൾ

നാലാം സെമ​സ്റ്റർ എം.​ബി.എ (ഫുൾടൈം/റഗു​ലർ - ഈവ​നിംഗ്/യു.​ഐ.എം/ട്രാവൽ ആന്റ് ടൂറി​സം), 2014 സ്‌കീം പരീ​ക്ഷ​യുടെ പ്രോജ​ക്ടി​ന്റെയും വൈവ​യു​ടെയും ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

ബി.എ (ആ​ന്വൽ സ്‌കീം) അഫ​സൽ - ഉൽ - ഉലമ ബിരുദ സപ്ലി​മെന്ററി പാർട്ട് I, II പരീ​ക്ഷ​ക​ളുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

രണ്ടാം സെമ​സ്റ്റർ ബി.​എഡ് ഡിഗ്രി (റ​ഗു​ലർ/ ഇംപ്രൂ​വ്‌മെന്റ്, സപ്ലി​മെന്റ​റി) (2015 സ്‌കീം) പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

റഗു​ലർ ബി.​ടെക് കമ്പൈ​ൻഡ് ഒന്നും രണ്ടും സെമ​സ്റ്റർ കോഴ്‌സ് കോഡിൽ വരുന്ന ബി.​ടെക് പാർട്ട് ടൈം റീസ്ട്ര​ക്‌ച്ചേർഡ് (2013 സ്‌കീം) ഒന്നാം സെമ​സ്റ്റർ പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.


ഓൺലൈൻ രജി​സ്‌ട്രേ​ഷൻ

രണ്ടാം സെമ​സ്റ്റർ ബി.​ടെക് പാർട്ട് ടൈം റീസ്ട്ര​ക്‌ച്ചേർഡ് (2013 സ്‌കീം) പരീ​ക്ഷ​യുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരം​ഭി​ച്ചു. പിഴ കൂടാതെ 19 വരെയും 50 രൂപ പിഴ​യോടെ 21 വരെയും 125 രൂപ പിഴ​യോടെ 23 വരയും അപേ​ക്ഷി​ക്കാം.