ചിറയിൻകീഴ്: ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ചതിന് സംഘം ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് സി.വിഷ്ണുഭക്തനെ എക്സിക്യുട്ടീവ് അംഗങ്ങൾ ആദരിച്ചു. മാതാ അമൃതാനന്ദമയി പല ഘട്ടങ്ങളിൽ സമ്പാദ്യ പദ്ധതിയിലൂടെ അനുവദിച്ച തുകയും സംഘാംഗങ്ങൾ സ്വന്തമായി സമ്പാദിച്ച തുകയും ചേർത്ത് രണ്ട് കോടിയോളം രൂപ സമ്പാദിക്കാനായി. ഇതിനുപുറമേ 400 പേർക്ക് ശുചിമുറികൾ നിർമിച്ച് നൽകി, ജീവാമൃതം പദ്ധതിയിലൂടെ ശുദ്ധജല പ്ലാന്റുകൾ സ്ഥാപിച്ചു, അമ്മ അനുവദിച്ച ഒരേക്കർ സ്ഥലത്ത് പുതിയ ആശ്രമ മന്ദിരത്തിന്റെ പണി പൂർത്തീകരിച്ചു, കൊച്ചിയിലെ അമൃതാ മെഡിക്കൽ സെന്ററിൽ സൗജന്യ ചികിത്സാ സഹായം ഏർപ്പെടുത്തി. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതിനാണ് സി.വിഷ്ണുഭക്തനെ ആദരിച്ചത്.