2019-election-date

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തുന്നവർ 90 കോടി. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ വോട്ടർപട്ടികയിലാണ് ഇത്രയും വോട്ടർമാരുള്ളത്. മൊത്തം 89,87,68,978 വോട്ടർമാരാണ് ഇന്ത്യയിലുള്ളത്. ഇതിൽ 46,70,04,861 പുരുഷൻമാരും 43, 17, 32, 825 പേർ സ്ത്രീകളും 31,292 പേർ ഭിന്നലിംഗക്കാരുമാണ്.ഇവർക്കെല്ലാമായി രാജ്യമൊട്ടാകെ 10,35,913 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

മൊത്തം വോട്ടർമാരിൽ 1,50,64,824പേർ 18 വയസുതികഞ്ഞ ആദ്യവോട്ടർമാരാണ്. ആദ്യവോട്ടർമാർ കൂടുതലുള്ളത് ബംഗാളിലാണ്. 20,01ലക്ഷം. രണ്ടാമത് ഉത്തർപ്രദേശിൽ 16.75ലക്ഷം. ഇതുകൂടാതെ പത്തുലക്ഷത്തിന് മേൽ 18 വയസുകാർ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങൾ രാജസ്ഥാൻ 12.82ലക്ഷം, മഹാരാഷ്ട്ര 11.99ലക്ഷം, മധ്യപ്രദേശ് 13.60ലക്ഷം എന്നിങ്ങിനെയാണ്. കേരളത്തിൽ 2,61,778 പേരാണുള്ളത്.

ഭിന്നലിംഗക്കാർ കൂടുതൽ വോട്ടർമാരായെത്തിയത് ഉത്തർപ്രദേശിലാണ് 8379 പേർ.തമിഴ്നാട് 5472, ആന്ധ്ര 3761,ബീഹാർ 2483, ഒഡിഷ 2932, മഹാരാഷ്ട്ര 2083 എന്നിങ്ങിനെയാണ് ഭിന്നലിംഗവോട്ടർമാരുടെ നില.കേരളത്തിൽ 119 ഭിന്നലിംഗ വോട്ടർമാരുണ്ട്.