കഴക്കൂട്ടം: അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന വീട്ടമ്മ മരിച്ചു. കുളത്തൂർ എസ്.എൻ. നഗറിൽ പുതുവൽ മണകാട്ടുവീട്ടിൽ പരേതനായ കൃഷ്ണകുട്ടിയുടെ ഭാര്യ തയ്യൽതൊഴിലാളിയായ വിജയകുമാരി (64) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ പത്തിനാണ് അപകടം. സമീപത്തെ മാർക്കറ്റിൽ പോകാനായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ വേഗതയിൽ ബൈക്കുകണ്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനോട് ഒതുങ്ങി നിന്നെങ്കിലും ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പുലർച്ചെയാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾക്കും പരിക്കേറ്റിരുന്നു. മക്കൾ: ദിവ്യ, വിനോദ്. മരുമക്കൾ: സാബുരംഗൻ, സരിത.