sugathakumari
SUGATHAKUMARI

തിരുവനന്തപുരം: ഈ വർഷത്തെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് കവിയും സാമൂഹ്യ പ്രവർത്തകയുമായ സുഗതകുമാരിയെ തിരഞ്ഞെടുത്തതായി കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ പ്രസിഡന്റ് എം.എ. ബേബി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 55555 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം കടമ്മനിട്ടയുടെ 11-ാം ചരമവാർഷിക ദിനമായ 31ന് സുഗതകുമാരിയുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ഷാജി എൻ. കരുൺ, വി.മധുസൂദനൻ നായർ, പ്രഭാവർമ്മ, വി.എൻ. മുരളി, അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും. എം.ആർ. ഗോപിനാഥൻ, വി.കെ. പുരുഷോത്തമൻപിള്ള, ബാബുജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.