നെയ്യാറ്റിൻകര: എൻ.എസ്.എസ് സാമൂഹ്യ ക്ഷേമ പദ്ധതി പ്രകാരം അനുവദിച്ച വിവിധ ആനുകൂല്യങ്ങളുടെ വിതരണവും ധനശ്രീ ലോൺ വിതരണവും എൻ. എസ്. എസ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്കിലെ കരയോഗങ്ങളിൽ ഉൾപ്പെട്ട 101 നിർധനരായ വിദ്യാർത്ഥികൾക്ക് അനുവദിച്ച വിദ്യാഭ്യാസധനസഹായം, 6 അംഗങ്ങൾക്ക് അനുവദിച്ച വിവാഹ ധനസഹായം, ചികിത്സധനസഹായം, 51 വനിതാ സ്വയംസഹായ സംഘങ്ങൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി എൻ.എസ്.എസ് ധനശ്രീ പദ്ധതി പ്രകാരം നൽകിയ മൂന്നരക്കോടി രൂപയുടെ ലിങ്കേജ് വായ്പ എന്നിവയുടെ വിതരണം നടന്നു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ സ്വാഗതം പറഞ്ഞു.ധനലക്ഷ്മി ബാങ്ക് മാനേജർ സി.പി. സുരേഷ്, വനിതാ യൂണിയൻ പ്രസിഡന്റ് കുമാരി പ്രേമ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി കെ. രാമചന്ദ്രൻ നായർ കൃതജ്ഞത രേഖപ്പെടുത്തി. യൂണിയൻ ഭരണസമിതി അംഗങ്ങൾ എൻ.എസ്.എസ് പ്രതിനിധി സഭ അംഗങ്ങൾ വനിതാ യൂണിയൻ ഭാരവാഹികൾ കരയോഗ വനിതാ സമാജ സ്വയം സഹായ സംഘ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.