വെഞ്ഞാറമൂട്: വേങ്കമല തീർത്ഥാടന കേന്ദ്രത്തിലെ 8 ദിവസത്തെ ഉത്സവത്തിന് കൊടിയേറി.തിരുവനന്തപുരം ഉദിയന്നൂർ ക്ഷേത്രത്തിൽ നിന്നാണ് മൂന്ന് കൊടിമരം ഇവിടെ എത്തിച്ചത്.രാവിലെ 7 മണിക്ക് ഉദിയന്നൂർ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കൊടിമരഘോഷയാത്ര ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രത്തിലെത്തി ചേർന്നു. 30 സ്ഥലങ്ങളിൽ കൊടിമരത്തിന് സ്വീകരണം നൽകി. വെഞ്ഞാറമൂട് സി.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസുകാർ ഗതാഗതം നിയന്ത്രിച്ചു.ക്ഷേത്ര പൂജാരികളായ സോമൻ കാണി, ഷിജുകാണി, ഷിബു നാരായണൻ കാണി, സുബീഷ് വാവ കാണി എന്നിവരാണ് കൊടിയേറ്റത്തിനു കാർമ്മികത്വം വഹിച്ചത്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട സമൂഹപൊങ്കാല 22ന് രാവിലെ 9ന് നടക്കും. തേരുവിളക്ക് -കതിരുകാള സംഗമം വൈകീട്ട് 6 മുതൽ പുലർച്ചെ 2 മണിവരെ നടക്കും.